
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് 2025 മാർച്ച് 8 അന്തരാഷ്ട്ര വനിതാ ദിനമാചരിച്ചു.ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് വനിതാ ഫോറം പ്രസിഡണ്ട് ഡോ: ഷീല ഫിലിപ്പോസ് മുഖ്യസന്ദേശം നൽകി.വനിതകളും പെൺകുട്ടികളും സ്ത്രീ ശാക്തീകരണവും, സമത്വവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും, അത് കുടുംബത്തിന്റേയും , സമൂഹത്തിന്റേയും ഭദ്രതയ്ക്കും, കൂടുതൽ കെട്ടുറപ്പിനും ഉതകുന്ന തരത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ യാവണമെന്നും ഷീല ഫിലിപ്പോസ് തന്റെ മുഖ്യ സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.വനിതകളും, പെൺകുട്ടികളും സംരഭക രംഗത്ത് കൂടുതൽ കടന്ന് വരണം.
വനിതാ ശാക്തീകരണം പ്രസ്താവനകളിലൂടയല്ല പ്രവൃത്തികളിലൂടെയാണ് നേടേണ്ടതെന്നും, സമസ്ത മേഖലകളിലും വനിതകളുടെ ക്രീയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തന്നതിലൂടെ മാത്രമെ വനിതാ ശാക്തീകരണവും തുല്യതയും കൈവരിക്കാനാകു എന്നും ഷീല ഫിലിപ്പോസ് തന്റെ അന്തരാഷ്ട്ര വനിതാ ദിന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലകളിലും , സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലും നേതൃത്വ രംഗത്തും വനിതകളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വളരെ പിന്നിലാണ്. തുല്യതയും ശാക്തീകരണവും പൂർണ്ണമാവണമെങ്കിൽ ഈ രംഗങ്ങളിലും വനിതാ സാന്നിദ്ധ്യവും നേതൃത്വവും കൂടുതൽ ഉറപ്പുവരുത്തണമെന്ന് ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് ജനറൽ സെക്രട്ടറി ശ്രീമതി കാജൾ മൂസ്സ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ശ്രീ സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ശ്രീ വി എസ് നാരായണൻ വനിതാദിന സന്ദേശം നൽകി. ......

ദോഹ :ഖത്തറിലെ വിവിധ സാമൂഹിക-സാംസ്കാരിക - വ്യാവസായിക വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഹിസ് എക്സ്സലന്‍സി ശ്രീ.വിപുല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും കരുതലിന്റെയും പങ്ക് വെക്കാലാണ് ഇഫ്താര്‍ സംഗമത്തിലൂടെ അനുഭവഭേദ്യമാകുന്നതെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കൂളില്‍ മൂന്ന് വേദികളിലായി നടന്ന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡണ്ട് എ.പി മണികണ്ഠന് റമദാന് സന്ദേശ പ്രഭാഷണം നടത്തി. നന്മ പെയ്യുന്ന മാസമാണ് റമളാനെന്നും സമൂഹത്തില്‍ നന്മ വിതറുകയാണ് ഇഫ്താര്‍ സംഗമമെന്നും അദ്ധേഹം തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ എംബസ്സി കൗൺസിലര്‍മാരായ.ഗ്യാന്‍വീര്‍ സിംഗ്, .വൈഭവ് തന്‍ണ്ടാലെ, ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, നോര്‍ക്ക റൂട്സ് ഡയരക്ടര്‍ ജെ കെ മേനോന്, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, അപ്പക്സ് ബോഡി അഡ്വൈസറി ചെയര്മാന്മാരായ പി. ......
ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്മ ഒരുമ നരിപ്പറ്റ ഇഫ്താർ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫർ തയ്യിലിന് സ്വീകരണവും ദഫ്നയിലെ ജാഫർ തയ്യിലിന്റെ വില്ലയിൽ നടന്നു.
ഒരുമ നിക്ഷേപ സമ്പാദ്യ പദ്ധതി റിപ്പോർട്ട് അവതരണവും ഭവന നിർമാണ - ചികിത്സാ സഹായ ഫണ്ട് ശേഖരണവും ചടങ്ങിൽ വെച്ച് നടത്തി. ......
ദോഹ: ആശയ വൈവിധ്യത്തിന്റേയും ആദര്‍ശവൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റേയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇഎസ് കെ.ജിഹാളിൽ സംഘടിപ്പിക്കപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ഗാഢമായ പരസ്പര ബന്ധത്തിന്റേയും സ്നേഹസാഹോദര്യത്തിന്റേയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും ഖത്തറിലെ വ്യാപാര വ്യവസായ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ......
മലപ്പുറത്തുണ്ടായ ശ്രദ്ധേയമായ രണ്ട് സംഭവങ്ങളുടെ പശ്ചാതലത്തിലാണ് ഇ കുറിപ്പ്.
വാർഷിക പരീക്ഷ എഴുതാനായി വീട്ടിൽ നിന്നിറങ്ങിയ 17-കാരികളായ രണ്ട് പെൺകുട്ടികളെ കാണാതായി. സി.സി.ടി.വി, സെൽ ഫോൺ ലൊക്കേഷൻ, വയർലെസ് സന്ദേശങ്ങൾ എന്നിങ്ങനെ പോലീസ് സടകുടഞ്ഞെഴുന്നേറ്റു. ......
കൊച്ചി : ഗഞ്ചാവുമായി യുവാവ് പിടിയിൽ. അമൽ ജോസി Age-24, പോനാരി ഹൗസ്, എഴുപുന്ന, ആലപ്പുഴ. എന്നയാളാണ് പിടിയിലായത്. .......
കൊച്ചി: ഹോസ്പിറ്റൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ മൂന്നിൽ വി പി എസ് ലേക് ഷോർ ഹോസ്പിറ്റൽ വിജയികളായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എറണാകുളം മെഡിക്കൽ സെൻ്റർ ഹോസ്പിറ്റലിനെ തകർത്താണ് ലേക് ഷോർ ഹോസ്പിറ്റൽ ജേതാക്കളായത്. ......
ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ ആലക്കാടൻ ശ്രീധരൻ - ശ്രീജ ദമ്പതികളുടെ മകൾ എം ശ്രീനന്ദ(18) ആണ് മരിച്ചത്. ......
തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം എന്ന് ആരോപണം ഉയരുന്നു. കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ടയാളെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തിയെന്നാണ് ആരോപണം. ......
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.......